മന്ത്രിസഭാ പുന:സംഘടന: ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല: സുധീരന്‍

Posted on: July 30, 2014 2:41 pm | Last updated: August 1, 2014 at 7:12 am

vm sudheeranതിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. മുതിര്‍ന്ന നേതാക്കളടക്കമുള്ളവരോട് സംസാരിച്ച ശേഷമേ പുന:സംഘടനയെക്കുറിച്ച് ചിന്തിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലാക്ക് മെയിലിങ് കേസിലെ പ്രതി എംഎല്‍എ ഹോസ്റ്റലില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ സഹായത്തോടെ താമസിച്ച സംഭവത്തെക്കുറിച്ച് വിശദമായ വിവരങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ കെപിസിസി യോഗം ചേരുന്നുണ്ടെന്നും പാര്‍ട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗമെന്നും അദ്ദേഹം അറിയിച്ചു.