Connect with us

Palakkad

സ്ത്രീത്തൊഴിലാളികളെ കുത്തിനിറച്ച് ചരക്കുവാഹനത്തില്‍ അപകടയാത്ര

Published

|

Last Updated

വടക്കഞ്ചേരി: മീനാക്ഷിപുരം-കൊടുവായൂര്‍ റൂട്ടില്‍ ചരക്കുകടത്തു വാഹനങ്ങളില്‍ സ്ത്രീതൊഴിലാളികളെ കയറ്റിയുള്ള യാത്ര അപകടങ്ങളുണ്ടാക്കുന്നു. പെട്ടിഓട്ടോ, മിനി ടെമ്പോ എന്നീ വാഹനങ്ങളുടെ പിന്‍ഭാഗത്ത് നാല്‍ക്കാലികളെ കൊണ്ടുപോകുന്നതിനു സമാനമാണ് തൊഴിലാളികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത്.
അടുത്തിടെ നെടുമ്പള്ളത്ത് ഇരുപതോളം സ്ത്രീകളെ കയറ്റി ജോലി സ്ഥലത്തേക്കു പോകുയായിരുന്ന ഓട്ടോ കയറ്റം കയറുന്നതിനിടെ തലകീഴായി മറിഞ്ഞിരുന്നു. പെട്ടി ഓട്ടോയിലുണ്ടായിരുന്ന പതിനാറു സ്ത്രീകള്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.സംഭവം കണ്ടു നിന്നവരും വ്യാപാരികളും ഓടിയെത്തി ഓട്ടോ ഉയര്‍ത്തിയാണ് സ്ത്രീകളെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.കഴിഞ്ഞമാസം പാട്ടിക്കുളത്ത് സ്ത്രീതൊഴിലാളികളെ കയറ്റിവന്ന ടാറ്റാസുമോ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു തലകീഴായി മറിഞ്ഞും അപകടമുണ്ടായി. ഇതില്‍ ഒമ്പത് സ്ത്രീകളും ഡ്രൈവറും വണ്ടിക്കടിയില്‍ അകപ്പെട്ടിരുന്നു. വിവരം അറിഞ്ഞെത്തിയ ഓട്ടോഡ്രൈവര്‍മാരാണ് കാറിനകത്തു കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കന്നിമാരിയിലും സമാനരീതിയില്‍ അപകടമുണ്ടായതില്‍ പന്ത്രണ്ട് സ്ത്രീതൊഴിലാളികള്‍ക്ക് പരുക്കേറ്റിരുന്നു. ബസ് ചാര്‍ജിനേക്കാള്‍ ചാര്‍ജ് കുറവായതാണ് തൊഴിലാളികള്‍ അനധികൃതമായി ഇത്തരം വാഹനങ്ങളെ ആശ്രയിക്കുന്നതിനു കാരണമാകുന്നത്. നിയമവിരുദ്ധമായി ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുന്നതിനും അനുമതിയിലും കൂടുതല്‍ യാത്രക്കാരെ കയറ്റി സഞ്ചരിക്കുന്ന വാഹന ഉടമയ്‌ക്കെതിരേയും പോലീസ് നടപടിവേണമെന്നാവശ്യം ശക്തമായി

 

Latest