പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും സുഹൃത്തും അറസ്റ്റില്‍

Posted on: July 27, 2014 10:27 am | Last updated: July 27, 2014 at 10:27 am

rapeപന്തീരാക്കാവ്: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛനെയും സുഹൃത്തിനേയും പോലീസ് പിടികൂടി. ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് കുടത്തുംപാറ ഊര്‍ണാരി മേത്തല്‍ ഷാജി(40) കളക്കണ്ടി നാല്‌സെന്റ് കോളനിയിലെ ത്വാഹ (21) എന്നിവരെ നല്ലളം സി ഐ സി ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യപാനിയായ അച്ഛന്‍ നാലാം ക്ലാസ് മുതല്‍ തന്നെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയത്. അച്ഛന്റെ സുഹൃത്തും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്.
വീട്ടില്‍ വെച്ച് പല തവണ ഇയാളും സുഹൃത്തും മകളെ പീഡിപ്പിച്ചിട്ടുണ്ട്. ഒന്നര വയസ്സുള്ളപ്പോള്‍ അമ്മ നഷ്ടപ്പെട്ട പെണ്‍കുട്ടി സാഹോദരനും പിതൃ മാതാവിനുമെപ്പമാണ് താമസം. അച്ഛന്‍ രണ്ടാമതും വിവാഹം ചെയ്‌തെങ്കിലും ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
പിടികൂടിയ രണ്ട് പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കേസില്‍ പിടിയിലകാനുള്ള മൂന്നാമത്തെ പ്രതിക്ക് വേണ്ടി പോലീസ് അന്വോഷണം നടത്തുകയാണ്.