ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം കൊച്ചിയില്‍

Posted on: July 26, 2014 4:21 pm | Last updated: July 27, 2014 at 12:54 am

india-vs-west-indies-2013മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരക്ക് കൊച്ചി വേദിയാകും. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റ്ി-ട്വന്റിയുമാണ് പരമ്പരയിലുള്ളത്.
അഞ്ചാം ഏകദിനമായിരിക്കും കൊച്ചിയില്‍ നടക്കുക. ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീവിടങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്. കൊല്‍ക്കത്ത, വിശാഖപട്ടണം, കട്ടക്, ധര്‍മശാല എന്നിവ കൊച്ചിക്കുപുറമേ ഏകദിനങ്ങള്‍ക്ക് വേദിയാകും. ഡല്‍ഹിയിലാണ് ഏക ട്വന്റി-ട്വന്റി.ഒക്ടോബര്‍ ഏഴ് മുതല്‍ നവംബര്‍ 15 വരെയായിരിക്കും പരമ്പര.

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്