മരിച്ചെന്നു കരുതിയ മകന്‍ തിരിച്ചുവന്നു; വീട്ടുകാര്‍ സംസ്‌കരിച്ചത് മറ്റൊരു കുട്ടിയെ

Posted on: July 25, 2014 9:36 pm | Last updated: July 25, 2014 at 9:36 pm

darshan-goud-360-360x189ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌കൂള്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് മരിച്ച കുട്ടികളില്‍ മകനെന്ന് കരുതി വീട്ടുകാര്‍ സംസ്‌കരിച്ചത് മറ്റൊരു കുട്ടിയുടെ മൃതദേഹം. ദര്‍ശന്‍ എന്ന കുട്ടിയുടെ മൃതദേഹമെന്ന് കരുതിയാണ് മറ്റൊരു കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. പിന്നീടാണ് തങ്ങളുടെ മകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത്.
സ്വാമി ഗൗഡിന്റെ മകന്‍ ദര്‍ശനാണ് മരിച്ചതെന്ന് കരുതിയത്. ഗൗഡ സംസ്‌കരിച്ച മൃതദേഹം അപകടത്തില്‍പെട്ട തങ്ങളുടെ മകനാണെന്ന് മറ്റൊരു ദമ്പതികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മകനെ കൂടാതെ മകളേയും ഇവര്‍ക്ക് അപകടത്തില്‍ നഷ്ടപ്പെട്ടിരുന്നു. തെലങ്കാനയിലെ മേദക് ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് ആളില്ലാ ലെവല്‍ക്രോസ് കടക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് ഇരുപത് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപത്തിയൊന്ന് പേര്‍ കൊല്ലപ്പെട്ടത്. തെലങ്കാനയിലെ മേദക് ജില്ലയിലെ മസായിപേട് ഗ്രാമത്തില്‍ ഇന്നലെ രാവിലെ 9.10നാണ് അപകടമുണ്ടായത്. റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ന നന്ദേദ്- സെക്കന്തരാബാദ് പാസഞ്ചര്‍ ബസില്‍ ഇടിക്കുകയായിരുന്നു.