മഅ്ദനി ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി

Posted on: July 24, 2014 2:31 pm | Last updated: July 24, 2014 at 2:31 pm

aaaaaaasബംഗളുരു: പിഡിപി ചെയര്‍മാാന്‍ അബ്ദിന്നാസര്‍ മഅ്ദനി ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി.കഴിഞ്ഞ ദിവസം തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജില്‍ 4000ത്തില്‍ അധികം പേര്‍ ലൈക്ക് ചെയ്തു. നീണ്ട നീതി നിഷേധത്തില്‍ നിന്ന് ആശ്വാസം ലഭിച്ച വേളയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കാളിയാകുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് ആദ്യ പോസ്റ്റ്. ഒപ്പം ഫലസ്തീനുവേണ്ടി പ്രാത്ഥിക്കാനും ആഹ്വാനം ചെയ്യുന്നു. നീണ്ട ഇടവേളക്ക് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം നോമ്പു തുറക്കാന്‍ അവസരം ലഭിച്ചതിലെ സന്തോഷം മറ്റൊരു പോസ്റ്റിലും പങ്കുവയക്കുന്നു.
ബംഗളുരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായിക്കഴിയുന്ന മഅ്ദനിക്ക് സുപ്രീം കോടതിയാണ് ഉപാധികളോടെ ഒരു മാസത്തെ ജാമ്യം ചികിത്സയ്ക്കായി അനുവദിച്ചത്. ജൂലൈ പതിനാലിന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലാണ്.