തെലുങ്കാനയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 കുട്ടികള്‍ മരിച്ചു

Posted on: July 24, 2014 10:34 am | Last updated: July 25, 2014 at 1:41 pm

school bus accidentതെലുങ്കാന: തെലുങ്കാന സംസ്ഥാനത്തെ മേധക്ക് ജില്ലയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 കുട്ടികളും ബസ് ഡ്രൈവറും മരിച്ചു. 30 കുട്ടികളും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 10 കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മേധക്കിലെ കക്കാഡിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.

റെയില്‍വേ അധികൃതര്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചന്ദ്ര ശേഖര റാവു ആവശ്യപ്പെട്ടു. ആളില്ലാ ലെവല്‍ ക്രോസിലാണ് അപകടമുണ്ടായത്. ഏറെ നാളായി ഇവിടെ റെയില്‍വേ ഗേറ്റ് സ്ഥാപിക്കണം എന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ടായിരുന്നു.