ഉക്രൈന്‍ വിമതര്‍ വീണ്ടും വിമാനം തകര്‍ത്തു

Posted on: July 24, 2014 7:58 am | Last updated: July 24, 2014 at 9:07 am

war planeകീവ് : മലേഷ്യന്‍ യാത്രാവിമാനം മിസൈലാക്രമണത്തില്‍ തകര്‍ത്തെന്ന ആരോപണം ശക്തമാകവെ ഉക്രൈന്‍ വിമതര്‍ വീണ്ടും വിമാനം തകര്‍ത്തു. ഉക്രൈന്‍ സൈന്യത്തിന്റെ രണ്ട് സുഖോയ് യുദ്ധ വിമാനങ്ങളാണ് വിമതര്‍ തകര്‍ത്തത്. മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ രണ്ട് വിമാനങ്ങള്‍ തകര്‍ന്നുവെന്ന് ഉക്രയിന്‍ സൈനിക വക്താവ് സ്ഥിരീകരിച്ചു. മലേഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണിടത്തുനിന്നും കേവലം 25 കിലോമീറ്റര്‍ അകലെയാണ് റഷ്യന്‍ അനുകൂലികളായ വിമതര്‍ വിമാനങ്ങള്‍ തകര്‍ത്തത്. റോക്കറ്റ് ഉപയോഗിച്ചാണ് വിമാനങ്ങള്‍ തകര്‍ത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.