മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആന്റണി രാജു

Posted on: July 23, 2014 4:25 pm | Last updated: July 24, 2014 at 12:21 am

antony-rajuകോട്ടയം: മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജു. പ്രതിഛായ നന്നാക്കാനുള്ള ശ്രമമാണ് മന്ത്രിസഭാ പുന:സംഘടനയെങ്കില്‍ ആദ്യം മാണിയെ മുഖ്യമന്ത്രിയാക്കുകയാണ് വേണ്ടത്. മുന്നണിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് അദ്ദേഹം. അമ്പത് വര്‍ഷത്തെ ചരിത്രമുള്ള കേരളാ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്. മുന്നണി ഭരണമെന്നാല്‍ ഏകകക്ഷി ഭരണമല്ലെന്നും ആന്റണി രാജു പറഞ്ഞു. എന്നാല്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാണിയെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.