ഗാസയില്‍ അക്രമം തുടരുന്നു;മരണം 633

Posted on: July 23, 2014 8:09 am | Last updated: July 23, 2014 at 8:35 am

gazaഗാസ: സമാധാന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടയിലും ഗാസയില്‍ ഇസ്രായേല്‍ അതിക്രമം തുടരുന്നു. കഴിഞ്ഞ് 15 ദിവസമായി ഇസ്രായേല്‍ നടത്തിയ കര വ്യോമ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 633 ആയി. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ 30 ഇസ്രായേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അതിനിടെ ഈജിപ്ത് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ ഫോര്‍മുല അംഗീകരിക്കാന്‍ യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഹമാസിനോട് ആവശ്യപ്പെട്ടു. ജോണ്‍ കെറിയും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കെറി കൂടിക്കാഴ്ച്ച നടത്തി. തങ്ങളുടെ സ്വയം പ്രതിരോധത്തിനായി തങ്ങള്‍ പൊരുതുമെന്ന് നെതന്യൂഹു കെറിയെ അറിയിച്ചു.

നേരത്തെ ഈജിപ്ത് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ ഫോര്‍മുല ഹമാസ് തള്ളിയിരുന്നു. ബാന്‍ കി മൂണ്‍ ഇന്ന നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തും. ഫലസ്താന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ബാന്‍ കി മൂണ്‍ ചര്‍ച്ച നടത്തും.