വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

Posted on: July 23, 2014 12:38 am | Last updated: July 23, 2014 at 12:38 am

lightതിരുവനന്തപുരം: കായംകുളം താപ വൈദ്യുത നിലയത്തില്‍ നിന്നും പവര്‍ എക്‌സ്‌ചേഞ്ച് വഴിയും വൈദ്യുതി ലഭ്യമാക്കിയതിനാല്‍ ഇന്നലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി. കായംകുളത്ത് നിന്ന് 350 മെഗാവാട്ടാണ് ഇപ്പോള്‍ വാങ്ങുന്നത്. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 125 മെഗാവാട്ടും വാങ്ങുന്നുണ്ട്. കേന്ദ്ര വിഹിതത്തില്‍ കാര്യമായ കുറവ് ഇന്നലെ ഉണ്ടായില്ല. വൈദ്യുതി പ്രതിസന്ധി ശക്തമായതിനെ തുടര്‍ന്നാണ് കായംകുളത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവില്‍ വര്‍ധന വരുത്തിയത്.
മൂലമറ്റം വൈദ്യുതി നിലയത്തിലുണ്ടായ യന്ത്രത്തകരാര്‍ പരിഹരിച്ചുവരുന്നതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഒരു ജനറേറ്ററിനോട് ചേര്‍ന്നുള്ള ട്രാന്‍സ്‌ഫോമറിനാണ് തകരാര്‍ വന്നത്.