വേര്‍പാടിന്റെ 26ാം ആണ്ടിലും ഒളിമങ്ങാതെ കുണ്ടൂര്‍ കുഞ്ഞു

Posted on: July 23, 2014 12:26 am | Last updated: July 23, 2014 at 12:26 am

തിരൂരങ്ങാടി: കുണ്ടൂര്‍ ഉസ്താദിന്റെ മകനും സുന്നി പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന മുഹമ്മദ് കുട്ടി എന്ന കുഞ്ഞുവിന്റെ വിയോഗത്തിന് 26 വര്‍ഷം തികയുകയാണ്. വേര്‍പാടിന്റെ 26ാം ആണ്ടിലും സ്മൃതി പഥങ്ങളില്‍ ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കുകയാണ് കുണ്ടൂര്‍ കുഞ്ഞുവിന്റെ ഓര്‍മകള്‍.
ആദര്‍ശ വൈരികളുടെ ആയുധത്തിന് ഇരയായ അദ്ദേഹത്തിന്റെ മയ്യിത്ത് ഖബറടക്കിയത് മുതല്‍ തുടങ്ങിയ ഖുര്‍ആന്‍ പാരായണം ഇന്നും തുടരുകയാണ്.
കുഞ്ഞുവിന്റെ പേരില്‍ വിവിധ റിലീഫ് പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. എല്ലാ വര്‍ഷവും റമസാന്‍ 26ന് കുണ്ടൂര്‍ ഗൗസിയ്യയില്‍ നടക്കാറുള്ള ആണ്ടുനേര്‍ച്ചയില്‍ സുന്നീ നേതാക്കളും പ്രവര്‍ത്തകരും അടക്കം ആയിരങ്ങളാണ് പങ്കെടുക്കാറുള്ളത്.