സ്പീക്കറാകുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി: കെ സി ജോസഫ്

Posted on: July 22, 2014 11:33 am | Last updated: July 22, 2014 at 11:43 pm

kc josephതിരുവനന്തപുരം: തന്നെ സ്പീക്കറാക്കുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി ആണെന്ന് മന്ത്രി കെ സി ജോസഫ്. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതു ഹൈക്കമാന്‍ഡ് ആണ്. പാര്‍ട്ടി പുനഃസംഘടന കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഗീതസംവിധായകന്‍ കെ രാഘവന് സ്മാരകം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കും. ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ സ്മാരകനിര്‍മാണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.