മന്ത്രിസഭാ പുനഃസംഘടന കെ മുരളീധരനും ഡല്‍ഹിക്ക്

Posted on: July 22, 2014 10:25 am | Last updated: July 22, 2014 at 11:43 pm

K-Muraleedharan_mainതിരുവനന്തപുരം: പാര്‍ട്ടിയിലും മന്ത്രിസഭയിലും പുനഃസംഘടനയെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ തന്റെ അഭിപ്രായങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിക്കുന്നതിനായി കെ മുരളീധരന്‍ ഡല്‍ഹിക്ക് പോകും. വെള്ളിയാഴ്ചയാണ് മുരളി ഡല്‍ഹിക്കു പോകുന്നത്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുവാന്‍ മുരളീധരന്‍ സമയം ചോദിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ കെ കരുണാകരന് ഒപ്പം നിന്നവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണമെന്ന് മുരളീധരന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടും.