മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം: പതാക ഉയര്‍ത്തി

Posted on: July 22, 2014 12:15 am | Last updated: July 22, 2014 at 12:15 am

മലപ്പുറം: റമസാന്‍ 27ാം രാവില്‍ സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളത്തിന്റെ പതാക ഉയര്‍ത്തല്‍ കര്‍മം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റീരി, അബ്ദുല്ല സഅദി ഫള്ഫരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ദുല്‍ഫുഖാറലി സഖാഫി സംബന്ധിച്ചു.
ഇന്ന് രാവില പത്തിന് വനിതകള്‍ക്കായി പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സും നടക്കും. മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ രാത്രി പത്തിന് നടക്കുന്ന പ്രഭാഷണത്തിന് വി പി എ തങ്ങള്‍ ആട്ടീരി നേതൃത്വം നല്‍കും.