ലോഡ്‌സ് ടെസ്റ്റ്: ഇശാന്തിന്റെ മികവില്‍ ഇന്ത്യക്ക് വിജയം

Posted on: July 21, 2014 8:00 pm | Last updated: July 21, 2014 at 8:04 pm

ishanthലോഡ്‌സ്: ലോഡ്‌സ് മൈതാനത്ത് 28 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ടെസ്റ്റ ക്രിക്കറ്റില്‍ വിജയം. ഇശാന്ത് ശര്‍മ്മയുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 95 റണ്‍സിന്റെ മികച്ച വിജയം സമ്മാനിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ടീം ഇന്ത്യ വിദേശത്ത് ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ഒരു ദിവസവും ആറു വിക്കറ്റുകളും ശേഷിക്കെ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയിക്കണമെങ്കില്‍ 214 റണ്‍സ് വേണായിരുന്നു. അവസാന ദിവസം നാല് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 223 റണ്‍സിന് അവസാനിച്ചു. അര്‍ധ സെഞ്ചുറി നേടിയ ജോ റൂട്ടും(66) മെയിന്‍ അലിയും(39) അഞ്ചാം വിക്കറ്റില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം നടത്തിയെങ്കിലും വിഫലമായി.

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്