Connect with us

Palakkad

കരുണാ എസ്റ്റേറ്റില്‍ ചട്ടങ്ങള്‍ ലംഘിച്ച് കരിങ്കല്‍ ഖനനം നടത്തി

Published

|

Last Updated

പാലക്കാട്: നെല്ലിയാമ്പതി കരുണാ എസ്‌റ്റേറ്റില്‍ പ്ലാന്റേഷന്‍ ആക്ട് ലംഘിച്ച് ക്വാറിയുടെ പ്രവര്‍ത്തനം.
തോട്ട ഭൂമിയില്‍ ക്വാറിയുള്‍പ്പടെയുള്ള യാതൊരുവിധ പ്രവര്‍ത്തനവും പാടില്ലെന്നിരിക്കേയാണ് എസ്‌റ്റേറ്റിനുള്ളില്‍ വന്‍കിട ക്വാറി പ്രവര്‍ത്തിപ്പിച്ചത്.
പ്ലാന്റേഷന്‍ ആക്ട് ലംഘിച്ച എസ്‌റ്റേറ്റുകള്‍ തിരിച്ചുപിടിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിട്ടും നടപടിയെടുക്കാതെയാണ് വനം റവന്യൂ വകുപ്പുകള്‍ പോബ്‌സണ്‍ എന്‍ ഒ സി നല്‍കിയത്.— തോട്ടം നിയമ പ്രകാരം എസ്‌റ്റേറ്റിനുള്ളില്‍ യാതൊരുവിധ ബാഹ്യപ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്നിരിക്കേയാണ് പോബ്‌സണിന്റെ നെല്ലിയാമ്പതിയിലുള്ള കരുണാ എസ്‌റ്റേറ്റില്‍ ഏക്കറുകണക്കിന് വിസ്തൃതിയില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിച്ചത്.
പ്ലാന്റേഷന്‍ ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ആ ഭൂമി തോട്ടം പരിധിയില്‍ നിന്നും ഒഴിവാക്കി ഭൂപരിഷ്‌ക്കരണ നിയമപ്രകാരം തിരിച്ചെടുക്കേണ്ടതുണ്ട്. കരുണ പ്ലാന്റേഷനുള്ളില്‍ പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ച ക്വാറി അല്‍പകാലം മുമ്പ് മാത്രമാണ് നിര്‍ത്തിവെച്ചത്.—നഗ്‌നമായ നിയമലംഘനം നടത്തിയിട്ടും സര്‍ക്കാര്‍ പോബ്‌സണ് ഒത്താശ ചെയ്യുകയാണെന്ന് എ കെ ബാലന്‍ എം എല്‍ എ പറഞ്ഞു.—
അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ സീതാര്‍ക്കുണ്ടിന് തൊട്ടടുത്താണ് ഈ ക്വാറി സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ വനംവകുപ്പും റവന്യൂ വകുപ്പും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. തോട്ട”ൂമിയില്‍ ക്വാറി നടത്തിയ കരുണ എസ്‌റ്റേറ്റിന് തോട്ട”ൂമിയ്ക്കുള്ള ഇളവ് പിന്‍വലിക്കാമെന്നിരിക്കേയാണ് ഈ ഭൂമിയ്ക്ക് കരമടയ്ക്കാന്‍ വനംവകുപ്പ് എന്‍ ഒ സി നല്‍കിയിട്ടുള്ളത്.

Latest