വിവാദ പ്രസ്താവനയുമായി വീണ്ടും മുലായം

Posted on: July 19, 2014 4:29 pm | Last updated: July 21, 2014 at 7:53 am

mulayamന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഉത്തര്‍ പ്രദേശില്‍ 21 കോടി ജനം ഉണ്ടെങ്കിലും ബലാത്സംഗക്കേസുകള്‍ കുറവാണെന്നായിരുന്നു പ്രസ്താവന. ഇത്രയധികം ആളുകള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം കേസുകള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ ദിവസം 32കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്തര്‍ പ്രദേശില്‍ ബലാത്സംഗക്കേസുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവാണ് മുഖ്യമന്ത്രി. നേരത്തേയും ബലാത്സംഗത്തെ ന്യായീകരിച്ച് മുലായം വിവാദത്തില്‍പ്പെട്ടിരുന്നു.