Connect with us

Palakkad

ഹോട്ടലുകളില്‍ റെയ്ഡ്: കെ എസ് ആര്‍ ടി സി കാന്റീന്‍ അടച്ചുപൂട്ടി

Published

|

Last Updated

പാലക്കാട്: സേഫ് കേരള ഊര്‍ജ്ജിത പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായിജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി.നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ ഉപയോഗ യോഗ്യമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് മുന്നിറിയിപ്പ് നോട്ടീസ് നല്‍ക. നെല്ലിയാമ്പതി പഞ്ചായത്തിലെ ഹോട്ടലുകള്‍, ബേക്കറി എന്നിവിടങ്ങളില്‍ നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി സീതാര്‍കുണ്ട്, പുലയംപാറ, കൈകാട്ടി, തേനിപ്പാടി, നൂറടിപാലം, കാരപ്പാറ പ്രദേശങ്ങളില്‍ നടത്തിയ റെയഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
ലൈസന്‍സ് പുതുക്കാത്ത കച്ചവടക്കാര്‍ അടിയന്തിരമായി ലൈസന്‍സ് പുതുക്കുവാനും കുടിച്ചാല്‍ ഉപയോഗിക്കുന്ന വെള്ളം തിളച്ചാറിയ മാത്രമേ നല്‍കാവൂമെന്ന് നിര്‍ദേശം നല്‍കി. നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്ര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ശിവദാസന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ രവീന്ദ്രന്‍, ജെ ആരോഗ്യം ജോയ്‌സണ്‍, ബി വൈ സന്തോഷ് കുമാര്‍, കെ ഷിബു, പി എച്ച് സി ജീവനക്കാരായ ആര്‍ സന്തോഷ് രവി, എസ് ബി ജിനു മിന്നല്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
മോശമായ ഭക്ഷണം നല്‍കിയതിനെത്തുടര്‍ന്നുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ പാലക്കാട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ പാലക്കാട് നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടി സീല്‍ ചെയ്തു.
ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ആരോഗ്യവി”ാഗം കാന്റീന്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. നഗരസഭയിലെ ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

Latest