മഹാത്മാ ഗാന്ധിക്കെതിരെ അരുന്ധതി റോയ്

Posted on: July 18, 2014 2:06 pm | Last updated: July 19, 2014 at 12:42 am

royതിരുവനന്തപുരം: രഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ #അരുന്ധതി റോയ്. മഹാത്മാ ഗാന്ധിക്ക് രാജ്യം നല്‍കിയത് അര്‍ഹിക്കാത്ത ആദരവ് ആണ്. നമ്മള്‍ പഠിച്ച ചരിത്രമെല്ലാം കളവാണ്. നമ്മുടെ യഥാര്‍ത്ഥ ജനനേതാക്കള്‍ ആരായിരിക്കണമെന്ന് ഒരു പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഗാന്ധിജിയേക്കാള്‍ മഹാത്മാവ് അയ്യങ്കാളിയാണ്. ജാതിവ്യവസ്ഥക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ അദ്ദേഹത്തിന്റെ മഹത്വം കേരളത്തിന്റെ പുറത്ത് എത്താതിരുന്നതില്‍ ദുരൂഹതയുണ്ട്.. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പേര് മാറ്റി അയ്യങ്കാളിയുടെ പേര് നല്‍കി കേരളം മാറ്റത്തിന് തുടക്കമിടണമെന്നും അരുന്ധതി റോയ് പറഞ്ഞു.
ബിജെപിക്കെതിരെയും അരുന്ധതി ആഞ്ഞടിച്ചു. നരേന്ദ്രമോദിയുടെ രാഷ്ട്രീയം വര്‍ഗീയതയിലൂന്നിയതാണ്. ഗുജറാത്ത്  മോഡല്‍ വികസനത്തെ പുകഴ്ത്തുന്ന മാധ്യമങ്ങളും ഭരണകൂടവും അവിടുത്തെ യഥാര്‍ത്ഥ പിന്നോക്കാവസ്ഥ കാണുന്നില്ലെന്നും അരുന്ധതിറോയി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച ത്രിദിന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അരുന്ധതി റോയ്.