തകര്‍ന്ന വിമാനത്തില്‍ യാത്രക്കു മുമ്പേ ട്വിറ്ററില്‍ കുറിച്ചു ‘ഈ വിമാനം കാണാതായാല്‍…’

Posted on: July 18, 2014 11:55 am | Last updated: July 18, 2014 at 11:56 am

mmmmmmmllllllആംസ്റ്റര്‍ഡാം: ഇന്നലെ യുക്രൈനില്‍ തകര്‍ന്ന മലേഷ്യന്‍ വിമാനത്തില്‍ യാത്ര പുറപ്പെടും മുമ്പ് ഒരു യാത്രക്കാരന്‍ ചെയ്ത ട്വീറ്റ് അറംപറ്റി. നെതര്‍ലന്റ്‌സുകാരനായ കോര്‍ പാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും മുമ്പ് ഫോട്ടോ പോസ്റ്റ് ചെയ്തു. ഒപ്പം ഇങ്ങനെ കുറിച്ചു ‘ ഈ വിമാനം കാണാതായാല്‍, ഇങ്ങനെയായിരിക്കും’. തമാശയ്ക്ക് ചെയ്ത പോസ്റ്റ് കാര്യമായി. ആഴ്ചകള്‍ക്ക് മുമ്പ് കാണാതായ ഒരു മലേഷ്യന്‍ വിമാനം ഇതുവരെ കണ്ടെത്തിയിട്ടില്ല. മലേഷ്യന്‍ വിമാനത്തില്‍ത്തന്നെ കയറേണ്ടി വന്നപ്പോള്‍ തോന്നിയ തമാശയായിരിക്കാം പോസ്റ്റിന് പ്രചോദനമായത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായി മാറിയിരിക്കുകയാണ് ഈ പോസ്റ്റ്.

കോര്‍ പാനിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുള്ള കമന്റുകള്‍ നിറയുകയാണിപ്പോള്‍ സൈറ്റുകളില്‍.