പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു; ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

Posted on: July 16, 2014 2:47 pm | Last updated: July 16, 2014 at 2:47 pm

indo pak borderജമ്മു: അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റിന് നേരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് ബി എസ് എഫ് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ജമ്മു ജില്ലയിലെ അര്‍നിയയിലുള്ള പിറ്റാല്‍ ഔട്ട് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു പ്രകോപനവും കൂടാതെ പാക സൈന്യം ആക്രമണം നടത്തുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ 11.15 മുതല്‍ 11.30 വരെ വെടിവെപ്പ് തുടര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.