എയിംസ് സ്ഥാപിക്കുന്നതിന് ഒരു അനാസ്ഥയും ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

Posted on: July 16, 2014 12:39 pm | Last updated: July 17, 2014 at 12:36 am

oommenchandiതിരുവനന്തപുരം: എയിംസ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തി നല്‍കുന്നതില്‍ സര്‍ക്കാറിന് ഒരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ സര്‍ക്കാറിന്റെ ജാഗ്രതാ കുറവാണ് ഈ ബജറ്റില്‍ എയിംസ് നഷ്ടമാകാന്‍ കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍ കുറ്റപ്പെടുത്തി. എയിംസിനായി സ്ഥലം കണ്ടെത്തി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ജൂണ്‍ 19ന് കിട്ടിയ കേന്ദ്ര സര്‍ക്കാറിന്റെ ഫാക്‌സ് സന്ദേശത്തില്‍ ഒരു മാസത്തിനകം നിര്‍ദേശം സമര്‍പ്പിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.
തിരുവനന്തപുരം നെട്ടുകാല്‍ത്തേരി, കിനാലൂരിലെ കെ എസ്‌ഐഡിസി, കൊച്ചി എച്ചഎംടി, കോട്ടയം മെഡിക്കല്‍ കോളജ് ക്യാംപസ് എന്നിവിടങ്ങളില്‍ ഭൂമി കണ്ടെത്തി ആ റിപ്പോര്‍ട്ട് ഇന്നുതന്നെ കേന്ദ്രത്തിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.