Connect with us

International

ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്റാഇൗല്‍

Published

|

Last Updated

ഗാസ: ഫലസ്തീനിലെ ഗാസയില്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് #ഇസ്റാഇൗല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈജിപ്ത് മുന്‍കൈ എടുത്ത് നടത്തിയ വെടിനിര്‍ത്തല്‍ ശ്രമവുമായി ഹമാസ് സഹകരിക്കാത്തതാണ് വ്യോമാക്രമണം തുടരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം #ഇസ്രാഈല്‍ സേന ഗാസയില്‍ വ്യോമാക്രമണം പുനരാരംഭിച്ചിട്ടുണ്ട്.  #ഗാസാ സിറ്റിയില്‍ ഇന്ന് ഇസ്റാഇൗല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പട്ടു. ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഗാസയിലെ മുപ്പതോളം കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ ബോംബാക്രമണം നടത്തി. ഇതോടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. ഹമാസ് റോക്കറ്റ് ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും വ്യോമാക്രമണം ആരംഭിച്ചതെന്നാണ് ഇസ്രാഈലിന്റെ നിലപാട്. എന്നാല്‍ ഇൗജിപ്ത് ഇടപെട്ടുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് ഹമാസ് വക്താവ് പ്രതികരിച്ചു.

ഈജിപ്റ്റ് നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നത്. പന്ത്രണ്ട് മണിക്കൂറിനകം സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ധാരണ. 48 മണിക്കൂറിനുള്ളില്‍ ഇസ്രാഈല്‍ ഫലസ്തീന്‍ ഉന്നതതലപ്രതിനിധികളുടെ ചര്‍ച്ച നടത്താനും ധാരണയായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥകള്‍ തള്ളിക്കൊണ്ടായിരുന്നു ഇസ്രാഈല്‍ വീണ്ടും ഗാസയില്‍ ആക്രമണം നടത്തിയത്

Latest