എ യു പി സ്‌കൂള്‍ അപകടാവസ്ഥയില്‍

Posted on: July 16, 2014 9:59 am | Last updated: July 16, 2014 at 9:59 am

പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപം കോയമ്പത്തൂര്‍ റോഡിലുള്ള കല്‍മണ്ഡപം എ യു പി സ്‌കൂള്‍ അപകടാവസ്ഥയില്‍. നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്, കഴിഞ്ഞ ദിവസം തിമിര്‍ത്ത് പെയ്ത മഴയില്‍ മേല്‍ക്കൂരയിലെ ഉത്തരം തകര്‍ന്ന് വീണു.
സ്‌കൂള്‍ സമയത്താതിനാല്‍ വന്‍ദുരന്തം ഒഴിവായി. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ തുടര്‍ന്ന് രക്ഷിതാക്കളെല്ലാം ‘യത്തോടെയാണ് സ്‌കൂളിലേക്ക് അയക്കുന്നത്. ഒന്ന് മുതല്‍ ഏഴ് വരെയാണ് ക്ലാസുകളിലായി നൂറില്‍താഴെ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഹെഡ്മിസ്ട്രസ്, സ്വീപ്പര്‍, ആയ, അധ്യാപകര്‍ തുടങ്ങി പത്താളെ ജീവനക്കാരുണ്ട്. കോമ്പൗണ്ടിനകത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് വേസ്റ്റ്ബില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നീക്കം ചെയ്യാത്തതിനെ കുന്ന് കൂടി കിടക്കുകയാണ്. മഴക്കാലമായതോടെ മാരകമായ രോഗങ്ങളടക്കം പിടികുടുന്നതിന് സാഹചര്യമൊരുക്കുന്നു.സ്‌കുളിന് മുന്നിലെ സ്ലാബുകളില്ലാത്തതിനാല്‍ കുട്ടികള്‍ അഴുക്ക് ചാലില്‍ വീഴുന്നത് പതിവ് കാഴ്ചയാണ്. അഴുക്ക്ചാല്‍ സ്ലാബിട്ട് മൂടണമെന്ന് നഗരസ‘ാ ചെയര്‍മാനോടും വാര്‍ഡ് കൗണ്‍സിലറോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സ്‌കൂളിന് മുന്‍വശത്ത് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡോ, കുട്ടികള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിന് സ്രീബാ ലൈനുകളോ, ഹബ്ബുകളോ സ്ഥാപിക്കാത്തതും അപകടഭീഷണിഉയര്‍ത്തുന്നുണ്ട്.
അമിത വേഗതയില്‍ വരുന്ന വാഹനങ്ങളില്‍ കുട്ടികള്‍ തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. സ്‌കുളിലെ ശോച്യാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നു.