Connect with us

Articles

സാധുവല്ല, ഇക്കാരണങ്ങളാല്‍

Published

|

Last Updated

മൂന്ന് കാരണങ്ങളാല്‍ പരിഷ്‌കരണവാദികളുടെ സകാത്ത് സെല്ലില്‍ ഏല്‍പ്പിച്ചാല്‍ അത് സാധുവാകുകയില്ല.
1. ഇങ്ങനെ ഒരു സംവിധാനം ഇസ്‌ലാമിലില്ല
2. ഇസ്‌ലാമിക ഭരണാധികാരിക്ക് പേലും ചോദിച്ചുവാങ്ങാന്‍ അവകാശമില്ലാത്ത പരോക്ഷ സാധനങ്ങളുടെ സകാത്താണ് ഇവര്‍ പിരിച്ചെടുക്കുന്നത്. ഇത് തീര്‍ത്തും മതവിരുദ്ധമാണ്.
3. ഖുര്‍ആന്‍ നിര്‍ദേശിച്ച എട്ട് വിഭാഗങ്ങളില്‍ പെടാത്ത പത്രം, സംഘടന, പള്ളി, മദ്‌റസ, ചാനല്‍, അമുസ്‌ലിംകള്‍ ഇവര്‍ക്കെല്ലാം പാര്‍ട്ടി ഫണ്ട് പോലെയാണ് ഇവര്‍ സകാത്ത് വിതരണം ചെയ്യുന്നത്.
വിതരണത്തിന് നല്ല രീതി
ഇമാം ശാഫിഈ(റ) പറയുന്നു: “ഒരാളും തന്റെ സകാത്ത് മറ്റൊരാളെ ഏല്‍പ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം, അതേക്കുറിച്ച് ചോദ്യം ചെയ്യപ്പെടുക അവനോട് തന്നെയായിരിക്കും. അവന്‍ തന്നെ നേരിട്ട് കൊടുക്കുമ്പോഴാണ് അവന് കൂടുതല്‍ ഉറപ്പ് വരിക. മറ്റൊരാളെ ഏല്‍പ്പിച്ചാല്‍ അര്‍ഹര്‍ക്കു തന്നെ ലഭിച്ചോ എന്ന ആശങ്ക ബാക്കിയാകും. (അല്‍ ഉമ്മ് 2/67) കൂടുതല്‍ സമ്പത്തുള്ള മുതലാളിമാര്‍ക്ക് കൂടുതല്‍ തിരക്കുമുണ്ടാകും. അര്‍ഹരായവരെ കണ്ടെത്തി കൃത്യസമയത്ത് കൊടുത്തുതീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരും. ഇത്തരം ഘട്ടങ്ങളില്‍ സകാത്തിന്റെ മസ്അലയില്‍ പിടിപാടുള്ള സൂക്ഷ്മതയുള്ള ആളുകളെ ആരെയെങ്കിലും വക്കാലത്താക്കാം. ജോലിത്തിരക്ക് കാരണം വേഗം കൈയൊഴിക്കാന്‍ ശ്രമിക്കുന്ന മുതലാളിമാരെയാണ് ഈ പകല്‍ക്കൊള്ളക്കാര്‍ ചൂഷണം ചെയ്യുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുടെ സകാത്ത് അര്‍ഹരായ അവകാശികള്‍ക്ക് തന്നെ ലഭ്യമാക്കിക്കൊടുക്കാന്‍ മഹല്ല് ഖാസിമാരും ഖതീബുമാരും ശ്രമിക്കണമെന്ന സമസ്തയുടെ ആഹ്വാനം പ്രസക്തമാണ്.
ഖുര്‍ആന്‍ അവകാശികളായി എണ്ണിയ എട്ട് വിഭാഗങ്ങളില്‍ നമ്മുടെ നാട്ടില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളത് ഫകീര്‍, മിസ്‌കീന്‍, കടം വന്നവന്‍, പുതുവിശ്വാസി, യാത്രക്കാരന്‍ എന്നിവരാണ്. ഇസ്‌ലാമിക ഭരണമില്ലാത്തതിനാല്‍ സകാത്ത് ശേഖരിക്കുന്ന ഉദ്യോഗസ്ഥന്‍, ശമ്പളം പറ്റാതെ ഇസ്‌ലാമിക സര്‍ക്കാറിന് കീഴില്‍ രാഷ്ട്ര സുരക്ഷക്ക് വേണ്ടി പൊരുതുന്ന പടയാളി എന്നിവര്‍ നമ്മുടെ നാട്ടില്‍ ഇല്ല. ഈ വകുപ്പ് പറഞ്ഞാണ് വഹാബികളെപോലെ പ്രതിരോധവാദി സംഘടനകളും സകാത്ത് ചൂഷണം നടത്തുന്നത്. അടിമ സമ്പ്രദായം ഘട്ടംഘട്ടമായി ഇസ്‌ലാം ഉച്ചാടനം ചെയ്തതിനാല്‍ മോചന പത്രം എഴുതപ്പെട്ട അടിമ എന്ന വകുപ്പും കേരളത്തില്‍ ഇല്ല. (തുടരും)

Latest