Connect with us

Ongoing News

മെഡിക്കല്‍ പ്രവേശം: അഞ്ച് സ്വാശ്രയ കോളജുകള്‍ കൂടി സര്‍ക്കാരുമായി ധാരണയിലെത്തി

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കൂടി ഇന്നലെ സര്‍ക്കാറുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. കൊല്ലം അസീസിയ്യ, അടൂര്‍ മൗണ്ട് സിയോണ്‍, അല്‍-അസ്ഹര്‍ മൂവാറ്റുപുഴ, പി കെ ദാസ് മെമ്മോറിയല്‍ മലപ്പുറം, ഡി എം വിംസ് വയനാട് എന്നീ മെഡിക്കല്‍ കോളജുകളാണ് സര്‍ക്കാരുമായി ധരണാപത്രത്തില്‍ ഒപ്പിട്ടത്. കാരക്കോണം മെഡിക്കല്‍ കോളജും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് മെഡിക്കല്‍ കോളജുകളും നേരത്തെതന്നെ സര്‍ക്കാറുമായി ധാരണയിലെത്തിയിരുന്നു. മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ കരാറിലേര്‍പ്പെടുമെന്ന് അറിയിച്ചതായി മന്ത്രി പറഞ്ഞു. 50 ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് നല്‍കിക്കൊണ്ടാണ് ഈ കോളജുകളെല്ലാം കരാറില്‍ ഒപ്പിട്ടിട്ടുള്ളത്. ഈ സീറ്റുകളില്‍ സര്‍ക്കാര്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തും. ചില സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ തുടരംഗീകാരം ലഭിച്ചിട്ടില്ല. അത് ലഭ്യമാകുന്ന മുറക്ക് അവയും കരാറില്‍ ഏര്‍പ്പെടുമെന്ന് മന്ത്രി പറഞ്ഞു.

Latest