കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി സമിതി

Posted on: July 15, 2014 8:04 pm | Last updated: July 16, 2014 at 1:24 am

sadanantha goudaന്യൂഡല്‍ഹി: കേരളത്തിന്റെ റെയില്‍വേ വികസനം ചര്‍ച്ച ചെയ്യുന്നതിന് സമിതിയെ രൂപീകരിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ. സമിതിയില്‍ കേന്ദ്രത്തിന്റെയും കേരളത്തിന്റേയും ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നും ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ സദാനന്ദ ഗൗഡ പറഞ്ഞു.
പുതിയ പാത, ഭൂമി ഏറ്റെടുക്കല്‍, വൈദ്യുതീകരണം, പുതിയ പദ്ധതികള്‍ എന്നിവ സംബന്ധിച്ചാണ് സമിതി ചര്‍ച്ച ചെയ്യുക. ഇതിനായി കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. ഗുരുവായൂര്‍,ശബരിമല സര്‍ക്യൂട്ട് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.