Connect with us

Wayanad

കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ റദ്ദാക്കുന്നു;നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

മാനന്തവാടി: കെഎസ്ആര്‍ടിസി വരയാല്‍ സര്‍വ്വീസുകള്‍ പതിവായി റദ്ദുചെയ്യുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി പഴശ്ശിരാജ സ്വാശ്രയ സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1998ലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ബസ് റൂട്ട് അനുവദിക്കുകയും അഞ്ച് സര്‍വ്വീസുകള്‍ ആരംഭിക്കുകയും ചെയ്തത്. പിന്നീട് വിവിധ കാരണങ്ങള്‍ പറഞ്ഞ് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി രാവിലേയും വൈകുന്നേരവും മാത്രമാക്കി മാറ്റി. ഇത് എപ്രില്‍ മെയ്, മാസങ്ങളില്‍ മുടങ്ങുകയും ചെയ്തു. ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുടങ്ങി അഞ്ച് ദിവസത്തിനുള്ളില്‍ സര്‍വ്വീസുകള്‍ രാവിലെ മാത്രമായി ഇത് ചുരുങ്ങി. കണ്ണോത്തുമല, ഇടമന, മേലെ വരയാല്‍, പാലാക്കോളി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളുടെ ആശ്രയം ഈ ബസ്സ് മാത്രമാണ്. താലൂക്കിലെ വിവിധ വിദ്യാലയങ്ങളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലടക്കമുള്ളവര്‍ ആശ്രയിക്കുന്നതും ഈ സര്‍വ്വീസിനെയാണ്. സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നതോടെ വിദ്യാര്‍ഥികള്‍ കനത്ത സാമ്പത്തീക ബാധ്യത താങ്ങിയാണ് സ്‌കൂളിലേക്ക് എത്തുന്നത്. ബസ് സര്‍വ്വീസ് റദ്ദ് ചെയ്യുന്ന നടപടി തുടര്‍ന്നാല്‍് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും. വാര്‍ത്താ സമ്മേളനത്തില്‍ കെ എസ് സഹദേവന്‍, കെ ബി പ്രകാശന്‍, ടി പി സജി, എം സി സജി എന്നിവര്‍ പങ്കെടുത്തു.

 

Latest