Connect with us

National

ട്രായ് ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസ്സാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് ഒടുവില്‍ ട്രായ് ബില്‍ ലോക്‌സഭ പാസ്സാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സായത്. കോണ്‍ഗ്രസ്, ആര്‍ ജെ ഡി, എ എ പി, ആര്‍ എസ് പി, ഇടതു കക്ഷികള്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലിച്ചു.

ട്രായ് മുന്‍ മേധാവി നൃപേന്ദ്ര മിശ്രയെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനാണ് കേന്ദ്രം ദേദഗതി ബില്‍ കൊണ്ടുവന്നത്. നിലവിലെ വ്യവസ്ഥയനുസരിച്ച് ട്രായ് മേധാവിയായ ഒരാള്‍ക്ക് വിരമിച്ച ശേഷവും സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ പദവികള്‍ വഹിക്കാനാകില്ല.

Latest