മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍: റോഡിഗ്രസിന് ഗോള്‍ഡന്‍ ബൂട്ട്

Posted on: July 14, 2014 8:21 am | Last updated: July 16, 2014 at 1:24 am

golden ball

റിയോഡി ജനീറോ: അര്‍ജന്റീനയെ ഒറ്റക്ക് ചുമലിലേറ്റി ഫൈനല്‍ വരെയെത്തിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. ബോസ്‌നിയ, ഇറാന്‍ എന്നീ ടീമുകള്‍ക്കെതിരെ ഓരോ ഗോളും നൈജീരിയക്കെതിരെ രണ്ട് ഗോളുകളുമാണ് മെസിയുടെ സമ്പാദ്യം. ജര്‍മ്മനിയുടെ തോമസ് മുള്ളര്‍ സില്‍വര്‍ ബോളും, ആര്യന്‍ റോബന്‍ ബ്രൗണ്‍ ബോളും സ്വന്തമാക്കി.

ആറു ഗോളുകള്‍ നേടി ഈ ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച കൊളംബിയന്‍ താരം ജയിംസ് റോഡിഗ്രസിനാണ് ഗോള്‍ഡന്‍ ബൂട്ട്. തോമസ് മുള്ളര്‍ സില്‍വര്‍ ബൂട്ടും നെയ്മര്‍ ബ്രൗണ്‍ ബൂട്ടും നേടി.

ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറാണ് മികച്ച ഗോള്‍ കീപ്പര്‍. ഏഴ് മല്‍സരങ്ങളില്‍ നിന്നായി 25 സേവുകളാണ് ന്യൂയര്‍ നടത്തിയത്. ഫ്രാന്‍സിന്റെ പോള്‍ പോഗ്‌ബെയാണ് മികച്ച യുവതാരം. ക്വാര്‍ട്ടര്‍ വരെയെത്തിയ കൊളംബിയയ്ക്കാണ് ഫെയര്‍ പ്ലെ അവാര്‍ഡ്.