കെ എസ് ആര്‍ ടി സി ബസിനുള്ളില്‍ യാത്രക്കാരനെ വെട്ടിക്കൊന്നു

Posted on: July 13, 2014 10:51 am | Last updated: July 14, 2014 at 8:08 am

murderതൊടുപുഴ: മറയൂരില്‍ കെ എസ് ആര്‍ ടി സി ബസിനള്ളില്‍ യാത്രക്കാരനെ വെട്ടിക്കൊന്നു. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ടിലെ താല്‍ക്കാലിക ഡ്രൈവര്‍ തമിഴ്‌നാട് ഒന്‍പതാര്‍ ബാലസുബ്രഹ്മണ്യം(52) ആണു കൊല്ലപ്പെട്ടത്. മറയൂര്‍ പള്ളനാട് സ്വദേശി വടിവേല്‍(35) ആണു പിടിയിലായത്. ബൈക്കിലെത്തിയ പ്രതി ബസ് തടഞ്ഞ ശേഷം ബസില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. മൂന്നാര്‍-ഉദുമല്‍പേട്ട റൂട്ടിലോടുന്ന ബസ് ഉദുമല്‍പേട്ടയില്‍ എത്തി മടങ്ങുമ്പോള്‍ മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ ലക്കം വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു കൊലപാതകം. കാരണം അറിവായിട്ടില്ല.