പുന:സംഘടന അറിയിച്ചിട്ടില്ലെന്ന് വി എം സുധീരന്‍

Posted on: July 12, 2014 2:23 pm | Last updated: July 13, 2014 at 12:37 am

vm sudheeranകോട്ടയം:മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് മുഖ്യമന്ത്രി അറിയിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.പുന:സംഘടന തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രി ഒന്നും അറിയിച്ചിട്ടില്ല.അതുകൊണ്ട് ഇതേക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചെന്ന കാര്യവും അറിയില്ല. കാര്‍ത്തികേയനും ഇക്കാര്യം അറിയിച്ചിട്ടില്ല. കോണ്‍ഗ്രസിതര വകുപ്പുകളില്‍ ചില തെറ്റായ പ്രവണതകളുണ്ട്.ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ വകുപ്പുകളുടെ പേര് പുറത്ത് പറയേണ്ടി വരുമെന്നും സുധീരന്‍ പറഞ്ഞു.
സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സ്ഥാനം രാജിവയ്ക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ട്. രാജിവച്ചാല്‍ മന്ത്രിസഭാ പുന:സംഘടനയില്‍ കാര്‍ത്തികേയനെ മന്ത്രിയായി ഉള്‍പ്പെടുത്തേണ്ടി വരും. മുസ്‌ലിം ലീഗും മന്ത്രിമാരെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.