Connect with us

Kozhikode

കേരളത്തിലേക്കുള്ള ചരക്കുനീക്കം നിര്‍ത്തിവെക്കുമെന്ന് കെ ജി ടി എഫ്

Published

|

Last Updated

കോഴിക്കോട്: വേണ്ടത്ര സമയം അനുവദിക്കാതെയും മുന്നറിയിപ്പ് ഇല്ലാതെയും ഇ ഡിക്ലറേഷന്‍ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് പതിനഞ്ച് മുതല്‍ കേരളത്തിലേക്ക് ചരക്കുകള്‍ കയറ്റി അയക്കുന്നത് നിര്‍ത്തിവെക്കുമെന്ന് കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ഫെഡറേഷന്‍ (കെ ജി ടി എഫ്) ഭാരവാഹികള്‍ അറിയിച്ചു. ചരക്ക് അയക്കുന്ന സ്ഥാപനം തന്നെ ഇ ഡിക്ലറേഷന്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ഇതു കാരണം തിരക്കേറിയ റമസാന്‍, ഓണം സീസണില്‍ ചെക്ക് പോസ്റ്റുകളില്‍ ചരക്കുമായി വരുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടിരിക്കുകയാണ്. വാഹനങ്ങള്‍ ചെക്ക്‌പോസ്റ്റിന് സമീപത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ നിന്ന് മണിക്കൂറുകളോളം ചെലവഴിച്ചാലേ പുതിയ ഇ ഡിക്ലറേഷന്‍ ചെയ്യാന്‍ കഴിയൂ. ഇതിനും പതിനഞ്ച് വരെ മാത്രമാണ് സമയം അനുവദിച്ചത്. മൂവായിരത്തോളം വണ്ടികളാണ് ഇപ്പോള്‍ ചെക്ക് പോസ്റ്റുകളില്‍ തടഞ്ഞിട്ടിരിക്കുന്നത്. ഈ വാഹനങ്ങളിലുള്ള മരുന്ന്, ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള സാധനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.