മുസാഫര്‍ നഗര്‍: ഇരകള്‍ക്ക് ദുരിതാശ്വാസമായി 3.28 കോടി രൂപ കൂടി

Posted on: July 12, 2014 12:02 am | Last updated: July 11, 2014 at 11:59 pm

MUSAFAR NAGARലക്‌നോ: മുസാഫര്‍നഗര്‍ കലാപ ഇരകള്‍ക്ക് ദുരിതാശ്വാസമെത്തിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 3.28 കോടി രൂപ കൂടി അനുവദിച്ചു. കലാപത്തിനിരയായ 58 കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. പരുക്കേറ്റ 52 പേര്‍ക്കും കലാപത്തില്‍ വീട് തകര്‍ന്ന 70 പേര്‍ക്കും ഇത്തവണ സഹായം നല്‍കുമെന്ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇന്ദ്രാണി ത്രിപാഠി പറഞ്ഞു.
മുസാഫര്‍നഗറിലെയും പരിസര പ്രദേശങ്ങളിലെയും കലാപത്തില്‍ സ്വത്തിനും ജീവനും നഷ്ട സംഭവിച്ചവര്‍ക്ക് മതിയായ സഹായം നല്‍കണമെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ തുക അനുവദിച്ചത്.
കഴിഞ്ഞ സെപ്തംബറില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ 40 പേര്‍ മരിക്കുകയും 50,000 പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.