കഞ്ചാവ് കടത്ത്: എഴ് വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും

Posted on: July 11, 2014 11:34 pm | Last updated: July 11, 2014 at 11:34 pm

തൊടുപുഴ: ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവ് കൈവശം വെച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് തടവും പിഴയും. ബീഹാര്‍ ഈസ്റ്റ് ചംബാരന്‍ ജില്ലയില്‍ ജിനൗറ ഗ്രാമത്തില്‍ രാംവിലാസ് ഗിരിയുടെ മകന്‍ രമേശ് കുമാര്‍ ഗിരിയെയാണ്് (30) തൊടുപുഴ എന്‍ ഡി പി എസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി പി മാധവന്‍ ഏഴ് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവിനും ശിക്ഷിച്ചു.
2012 ജൂണ്‍ 15 രാത്രി 11 മണിക്ക് അതിരമ്പുഴ ചന്തക്കുളത്തിന് സമീപം അതിരമ്പുഴ കൈപ്പുഴ റോഡില്‍ പാന്‍ മാര്‍ക്കറ്റിംഗ് എന്ന ടൈല്‍ ഗോഡൗണ്‍ ഗേറ്റിന് മുന്‍വശം ഗോഡൗണിലെ ജീവനക്കാരനായ പ്രതിയെ കോട്ടയം എക്‌സൈസ് സംശയകരമായ സാഹചര്യത്തില്‍ പരിശോധിച്ചപ്പോള്‍ കൈവശമുണ്ടായിരുന്ന പൊതിയില്‍ നിന്നും കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്ക്യൂട്ടര്‍ പി എച്ച് ഹനീഫാ റാവുത്തര്‍ ഹാജരായി.