ഇറാഖില്‍ കുര്‍ദുകള്‍ രണ്ട് എണ്ണപ്പാടങ്ങള്‍ പിടിച്ചു

Posted on: July 11, 2014 5:14 pm | Last updated: July 11, 2014 at 5:14 pm

kurdish

ബഗ്ദാദ്: സംഘര്‍ഷഭരിതമായ ഇറാഖില്‍ കുര്‍ദിഷ് പെഷ്‌മെര്‍ഗ ഫോഴ്‌സ് രണ്ട് എണ്ണപ്പാടങ്ങള്‍ പിടിച്ചു. വടക്കന്‍ ഇറാഖിലെ ബായി ഹസ്സനിലെയും കിര്‍കുക്കിലെയും രണ്ട് സുപ്രധാന എണ്ണപ്പാടങ്ങളാണ് കുര്‍ദുകള്‍ കൈവശപ്പെടുത്തയത്. ഇറാഖ് എണ്ണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെ ഇറാഖ് പാര്‍ലിമെന്റില്‍ നിന്ന് കുര്‍ദിഷ് എം പിമാരെ പിന്‍വലിക്കുകയും ചെയ്തു. അതേസമയം എണ്ണപ്പാടം പിടിച്ചത് സംബന്ധിച്ച് കുര്‍ദുകള്‍ പ്രതികരിച്ചിട്ടില്ല.