ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലം ഇന്ത്യയില്‍ നിര്‍മിക്കുന്നു.

Posted on: July 11, 2014 4:24 pm | Last updated: July 11, 2014 at 5:28 pm

BIGGEST RAIL BRIGDGE

കൗരി: ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലം ഇന്ത്യയില്‍ നിര്‍മിക്കുന്നു. ഹിമാലയത്തിലെ ചിനാബ് നദിക്ക് കുറുകെ രണ്ട് മലനിരകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പാലം നിര്‍മിക്കുന്നത്. 359 മീറ്റര്‍ഉയരംകൂടിയത്‌ ഇതിന് ഈഫല്‍ ഗോപുരത്തിനേക്കാള്‍ 35 മീറ്റര്‍ അധികം ഉയരം വരും. 2016ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

BIGGEST-RAIL-BRIGDGE-2

ചൈനയിലെ ബീപാങ്ജിയാംഗ് നദിക്ക് കുറുകെയുള്ള റെയില്‍പാലമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍ പാലം. 275 മീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം.