എസ് എസ് എഫ് റമസാന്‍ ക്യാമ്പയിന്‍: ക്യാമ്പസ് ഇഫ്താറുകള്‍ക്ക് തുടക്കമായി

Posted on: July 11, 2014 12:52 am | Last updated: July 11, 2014 at 12:52 am

കോഴിക്കോട്: റമസാന്‍ ആത്മവിചാരത്തിന്റെ മാസം എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രൊഫഷനല്‍, ആര്‍ട്‌സ് & സയന്‍സ്, പാരലല്‍ കോളജുകളില്‍ ഇഫ്താര്‍ സംഗമങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എസ് എസ് എഫ് ക്യാമ്പസുകളില്‍ ആര്‍ എസ് സിയുടെ സഹകരണത്തോടെ വിപുലമായ ഇഫ്താര്‍ സംഗമങ്ങള്‍ നടത്തി വരുന്നു. സംസ്ഥാനത്ത് പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് എസ് എസ് എഫ് ഇഫ്താറുകളില്‍ ഓരോ വര്‍ഷവും പങ്കാളികളാകുന്നുത്.
ഇഫ്താറിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഗവ. മെഡി. കോളജ് ക്യാമ്പസില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.
കെ അബ്ദുല്‍ കലാം, എം അബ്ദുല്‍ മജീദ് പ്രസംഗിച്ചു. എ എ റഹീം സ്വാഗതവും മുഹമ്മദലി കിനാലൂര്‍ നന്ദിയും പറഞ്ഞു.