മൂന്ന് വര്‍ഷത്തിനിടെ 9.72 കോടിയുടെ വൈദ്യുതി മോഷണം

Posted on: July 10, 2014 12:21 am | Last updated: July 10, 2014 at 12:21 am

electriസംസ്ഥാനത്തെ വൈദ്യുതി മോഷണം കണ്ടെത്താനുള്ള സ്‌ക്വാഡുകള്‍ മൂന്ന് വര്‍ഷത്തിനിടയില്‍ 9,72,57,121 രൂപയുടെ വൈദ്യുതി മോഷണം കണ്ടുപിടിച്ചിട്ടുണ്ടെന്ന് എ കെ ബാലനെ മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 6696040 യൂനിറ്റ് വൈദ്യുതി മോഷണമാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് 83.24 കോടി രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും കെ എസ് സലീഖയുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.