കളഞ്ഞ് കിട്ടിയ കാശ് മലയാളി തിരിച്ച് നല്‍കി

Posted on: July 9, 2014 9:58 pm | Last updated: July 9, 2014 at 9:58 pm
rasheed
റഷീദ്‌

അബുദാബി: വഴിയില്‍ നിന്നും കളഞ്ഞ്കിട്ടിയ കാശ് തിരിച്ചു നല്‍കി മലയാളി സത്യസന്ധത തെളിയിച്ചു. ഇന്നലെ രാത്രി ഒമ്പതിന് നിസ്‌കാരത്തിന് (തറാവീഹ്) പോകുമ്പോഴാണ് മലപ്പുറം ജില്ലയിലെ വളവന്നൂര്‍ പഞ്ചായത്തിലെ റശീദ് കമ്മത്തിന് വന്‍തുകയും വിലപ്പെട്ട രേഖകളും എയര്‍പോര്‍ട്ട് റോഡില്‍ നിന്നും കളഞ്ഞു കിട്ടിയത്. പരിശോധിച്ച് നോക്കുമ്പോള്‍ ഇറ്റലി സ്വദേശിനിയായ എല്‍വീറയുടെതായിരുന്നു. 25,000 യു എ ഇ ദിര്‍ഹം, 400 യൂറോ, യു എ ഇ ഡ്രൈവിംഗ് ലൈസന്‍സ് ഇറ്റലിയിലെ തിരിച്ചറിയല്‍ കാര്‍ഡ്, വിവിധ ബേങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍, ചില്ലറ നാണയങ്ങള്‍ എന്നിവയായിരുന്നു ബേഗില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ റശീദ് യു എ ഇ ഡ്രൈവിംഗ് ലൈസന്‍സിലെ നമ്പര്‍ അന്വേഷിച്ച് മുറൂറില്‍ ബന്ധപ്പെട്ടു. എയര്‍പോര്‍ട്ട് റോഡില്‍ താമസിക്കുന്ന എല്‍വീറയുമായി ബന്ധപ്പെട്ട് വിലപ്പെട്ട രേഖകളും കാശും തിരിച്ചുനല്‍കി.
രണ്ട് മാസം മുമ്പ് സന്ദര്‍ശക വിസയിലെത്തിയ റശീദ് എയര്‍പോര്‍ട്ട് റോഡിലാണ് താമസം. ഐ സി എഫ് പ്രവര്‍ത്തകനാണ്. തിരിച്ചുനല്‍കിയതില്‍ എല്‍വീറ റശീദിന് നന്ദി രേഖപ്പെടുത്തി.