പത്താം തരം തുല്യതാ പരീക്ഷ ഗള്‍ഫില്‍ ആഗസ്റ്റ് 27ന്

Posted on: July 9, 2014 9:55 pm | Last updated: July 9, 2014 at 9:55 pm

ദുബൈ: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ പരീക്ഷ ആഗസ്റ്റ് 27ന് യു എ ഇ യില്‍ ആരംഭിക്കും.
സപ്തംബര്‍ 4ന് അവസാനിക്കും. ദുബൈ കെ എം സി സി യില്‍ രണ്ടാം ബാച്ച് (2013-2014) ലേക്ക് രജിസ്റ്റര്‍ ചെയ്ത എല്ലാ പഠിതാക്കളും 2014 ജൂലായ് 11 (വെള്ളി)ന് രാവിലെ ഒമ്പതിന് ദുബൈ കെ എം സി സി അല്‍ ബറാഹ ആസ്ഥാനത്തെ ഓഫീസില്‍ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അബുദാബിയില്‍
അബുദാബി: മൂന്നാം ബാച്ചിലേക്കുള്ള റജിസ്‌ട്രേഷന്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ആരംഭിക്കും. പതിനേഴ് വയസ്സ് പൂര്‍ത്തിയായവര്‍ക്കും, ഔപചാരിക തലത്തില്‍ ഏഴാംക്ലാസ്സ് പാസ്സായവര്‍ക്കും, എട്ടാംക്ലാസ്സിനും പത്താംക്ലാസ്സിനുമിടയില്‍ പഠനം നിര്‍ത്തിയവര്‍ക്കും, എസ് എസ് എല്‍ സി തോറ്റവര്‍ക്കും (ഓള്‍ഡ് സ്‌കീം) അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഓഫീസുമായി ബന്ധപ്പെടുക 02 6424488, 0563177987.
ംംം.സലൃമഹമ ുമൃലലസവെമയമ്മി.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും ലഭിക്കുന്നതാണ്. പരീക്ഷ ആഗസ്ത് 27 ന് ആരംഭിച്ച് സെപ്തംബര്‍ നാലിന് അവസാനിക്കും.