Connect with us

Wayanad

സെന്റ്‌മേരീസ് കോളജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി മാനേജ്‌മെന്റുകള്‍ ലക്ഷങ്ങള്‍ തട്ടുന്നതിനെതിരെ കെ എസ് യു പ്രക്ഷോഭം തുടങ്ങി

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: ഡിഗ്രി-പ്ലസ് വണ്‍ പ്രവേശനത്തിന് മാനേജ്‌മെന്റുകള്‍ ലക്ഷങ്ങള്‍ തലവരി പണം വാങ്ങുന്നതില്‍ പ്രതിഷേധിച്ച് കെ എസ് യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് കോളജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
വരുംദിവസങ്ങളില്‍ ലക്ഷങ്ങള്‍ തട്ടുന്ന മറ്റ് കോളജുകളിലെ മാനേജ്‌മെന്റിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ കെ എസ് യു പ്രക്ഷോഭം ശക്തമാക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങളും വാഴ്‌സിറ്റി സഹായങ്ങും മേടിച്ചുകൊണ്ട് മാനേജ്‌മെന്റ് സീറ്റുകളില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്ന സമ്പ്രദായമാണ് ജില്ലയിലെ എയ്ഡഡ്-അണ്‍ എയ്ഡഡ് കോളജുകളില്‍ നടക്കുന്നത്. സെന്റ്‌മേരീസ് കോളജ്, ഡബ്ല്യു എം ഒ മുട്ടില്‍, എസ് എന്‍ ഡി പി കോളജ് പുല്‍പ്പള്ളി, പുല്‍പ്പള്ളി പഴശിരാജ കോളജ് എന്നീ ക്യാംപുസുകളില്‍ ബി കോം, ബി ബി എ, ബി എ പൊളിറ്റിക്‌സ് തുടങ്ങിയ കോഴ്‌സുകളുടെ സീറ്റുകള്‍ക്കായി ഒരു ലക്ഷത്തിലധികം രൂപയാണ് മാനേജ്‌മെന്റുകള്‍ വാങ്ങിക്കുന്നത്. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാംപസുകളില്‍ പഠിക്കാനുള്ള അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് മാനേജ്‌മെന്റ്, സാമൂദായിക സംഘടനകളുമായി കൈകോര്‍ത്തുകൊണ്ട് വിദ്യാര്‍ത്ഥികളെ തെരുവില്‍ എറിയുകയാണ്.
ഇത്തരത്തില്‍ വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന ക്യാംപസുകളിലെ പ്രവേശനം തടയുന്ന സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കികൊണ്ട് വരുംദിവസങ്ങളില്‍ ജില്ലയിലെ കോളജുകളിലേക്ക് സന്ധിയില്ലാ സമരവുമായി മുന്നോട്ടുപോകുമെന്നും തുടര്‍സമരമെന്ന നിലയില്‍ നാളെ പുല്‍പ്പള്ളി എസ് എന്‍ ഡി പി, പഴശി രാജ കോളജുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എസ് യു ജില്ലാപ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ പറഞ്ഞു. യോഗത്തില്‍ കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് സി ആര്‍ പ്രജിത്ത് അധ്യക്ഷനായിരുന്നു.
മുഹമ്മദ് അജ്മല്‍, ശ്രീജിത്ത് കുപ്പാടിത്തറ, രോഹിത്ത് ബോദി, മുനീര്‍ പൊഴുതന, അനസ് മരയ്ക്കാര്‍, അമല്‍ജോയ്, ഇന്ദ്രജിത്ത്, വൈ രജിത്ത്. ലിജോ പുല്‍പ്പള്ളി, ജോമോന്‍ കെ, പ്രിന്‍സ് എം എന്നിവര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest