പോലീസില്‍ വനിതാ അംഗങ്ങളുടെ സാന്നിധ്യം: നടപടികള്‍ അന്തിമഘട്ടത്തില്‍

Posted on: July 9, 2014 12:17 am | Last updated: July 9, 2014 at 12:17 am

സംസ്ഥാന പോലീസ് സേനയില്‍ വനിതാ അംഗങ്ങളുടെ സംഖ്യ പത്തുശതമാനമാക്കി ഉയര്‍ത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ആഭ്യന്തരമന്ത്രി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച താമസസൗകര്യം ലഭ്യമാക്കാന്‍ ഫഌറ്റുകള്‍ നിര്‍മിക്കും. പുതുതായി പണിയുന്ന പോലീസ് സ്റ്റേഷനുകളില്‍ വിസിറ്റേഴ്‌സ് റൂം പണിയും. മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തും. പൊലീസ് സേനയില്‍ കുറ്റാന്വേഷണവും ക്രമസമാധാനവും വിഭജിക്കണമെന്ന ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷന്റെ ശുപാര്‍ശ പരീക്ഷണാടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. സേനയ്ക്ക് വേണ്ടത്ര അംഗസംഖ്യയില്ലാത്തതാണ് ഇവ നടപ്പാക്കാനുള്ള പ്രധാന തടസ്സം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട 903 കേസുകളും വര്‍ഗീയ സ്വഭാവമുള്ള 6 കേസുകളും പിന്‍വലിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരിട്ട് പരാതി വിളിച്ചറിയിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും കോട്ടയത്തും കോള്‍ സെന്ററുകള്‍ ആരംഭിക്കാന്‍ ഉത്തരവായിട്ടുണ്ട്. നേരത്തെയുളള ഹെല്‍പ്പ് ഡെസ്‌കിന് പുറമെയാണി ഈ സെന്ററുകള്‍. സെന്ററുകളുടെ ചുമതല വനിതാ പോലീസിനായിരിക്കും.