ഈദ് പൊതുമേഖലക്ക് ഒമ്പത് ദിവസം അവധി ലഭിച്ചേക്കും

Posted on: July 8, 2014 10:27 pm | Last updated: July 8, 2014 at 10:27 pm

അബുദാബി: ഈദ് പ്രമാണിച്ച് പൊതുമേഖലക്ക് അഞ്ചു മുതല്‍ ഒമ്പത് ദിവസം വരെ അവധി ലഭിച്ചേക്കും. ജൂലൈ 28ന് നോമ്പ് അവസാനിക്കുന്നതോടെയാണ് യു എ ഇയില്‍ അവധി ആരംഭിക്കുക.
റമസാന്‍ 29 പൂര്‍ത്തിയാക്കി ജുലൈ 28ന് ചെറിയ പെരുന്നാളാവുമെന്നാണ് കുവൈത്തിലെ ഗോളശാസ്ത്രജ്ഞനായ അദില്‍ അല്‍ സഊദൂണ്‍ പ്രവചിക്കുന്നത്. സാധാരണയായി റമസാന്‍ 29 മുതലാണ് രാജ്യത്ത് ഈദ് അവധി ആരംഭിക്കുക. ഈ വര്‍ഷം ജൂലൈ 27 ഞായറാഴ്ച ആരംഭിച്ച് ബുധനാഴ്ച വരെ ആയിരിക്കുമെങ്കിലും അവധിക്കിടയിലുള്ള പ്രവര്‍ത്തി ദിനമായ വ്യാഴം കൂടി ജീവനക്കാര്‍ക്ക് അവധി ലഭിക്കുകയാണെങ്കില്‍ ഞായറാഴ്ചയാവും ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. ജൂലൈ 25ഉം 26ഉം ആഴ്ച അവധി ദിനങ്ങളാണെന്നതിനാല്‍ മൊത്തം ഒമ്പത് ദിവസം ഈദ് അവധിയായി വരും.