ഇരു വൃക്കകളും തകരാറിലായ ചെല്ലമ്മ കാരുണ്യം തേടുന്നു

Posted on: July 8, 2014 2:09 pm | Last updated: July 8, 2014 at 2:11 pm

CHELLAMMA -ഇടുക്കി: ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സയ്ക്കായി സഹായം തേടുന്നു. മുരിക്കാശ്ശേരി പുളിക്കലേടത്ത് ചെല്ലമ്മ (63) ആണ് ഉദാരമതികളുടെ സഹായം കാത്തുകഴിയുന്നത്. ആറുമാസത്തിനു മുന്‍പ് ദേഹമാസകലം നീരും, പനിയും, ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് ചെല്ലമ്മയെ പല ആശുപത്രികളിലും ചികിത്സയ്ക്കായി എത്തിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്.

ചെല്ലമ്മയും മുപ്പത്തിയൊന്നുകാരനായ മകന്‍ സജീവും അടങ്ങിയതാണ് ഇവരുടെ കുടുംബം. പരസഹായമില്ലാത്തെ ദിനചര്യകള്‍ ചെയ്യാന്‍ വിഷമിക്കുന്ന ചെല്ലമ്മക്ക് സജിവ് മാത്രമാണ് ഏക ആശ്രയം. അതിനാല്‍ തന്നെ സജീവിന് കൂലിപ്പണിക്ക് പോകാനാകുന്നുമില്ല. ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത ഇവര്‍ വര്‍ഷങ്ങളായി മുരിക്കാശ്ശേരയില്‍ വാടകവീട്ടിലാണ് താമസം.

ഇതുവരെയുള്ള ചികിത്സകള്‍ക്കായി എട്ടരലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. ഇതില്‍ ആറരലക്ഷവും കടമായാണ് ലഭിച്ചത്. എത്രയും വേഗം കണ്ണിന്റെ ഓപ്പറേഷനും ഡയാലിസിസും ചെയ്യണമെന്നന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങള്‍:

Upputhode Union Bank
SAJEEV P.K
Ac/no : 677502010002971
SWFT Code : UBININBBKCH
IFSC Code : UBIN 0567752

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9526465560 (സജീവ്) ഇ മെയില്‍ : [email protected] .