കുറഞ്ഞ പി എഫ് പെന്‍ഷന്‍ ആയിരം രൂപയാക്കി

Posted on: July 8, 2014 6:00 am | Last updated: July 7, 2014 at 11:49 pm

ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് നിയമത്തിന്‍ കീഴിലുള്ള കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയാക്കി ഉയര്‍ത്താനുള്ള ഇ പി എഫ് ഒയുടെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കുന്നത്. അഞ്ച് ലക്ഷം വിധവകളടക്കം 28 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്ന് തൊഴില്‍ സഹമന്ത്രി വിഷ്ണുദേവ് സായി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. പ്രതിവര്‍ഷം 1,217 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാറിനുണ്ടാകുക.
മുന്‍ യു പി എ സര്‍ക്കാറിന്റെ കാലത്താണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാല്‍, വിജ്ഞാപനം ചെയ്യാത്തതിനാല്‍ പദ്ധതി നടപ്പാക്കാനായിരുന്നില്ല.