വെട്ടിച്ചിറയില്‍ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി; 20 പേര്‍ക്ക് പരുക്ക്

Posted on: July 7, 2014 10:49 am | Last updated: July 7, 2014 at 10:49 am

386053-accdent-spot mവളാഞ്ചേരി: ദേശീയപാത വെട്ടിച്ചിറയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി 20 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
തിരൂരില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.ബസിന് മുമ്പില്‍ പോകുകയായിരുന്ന ടിപ്പര്‍ ലോറി ഓട്ടോയില്‍ഇടിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികില്‍ നിറുത്തിയിട്ടിരിക്കുന്ന ബൈക്കിടിച്ച് തകര്‍ത്ത് കടയിലേക്ക് കയറി.
കരിപ്പോള്‍ സ്വദേശി മാളിയേക്കല്‍ ആസ്യ(34), മകള്‍അനീഷ(15), കാടാമ്പുഴ ആലപ്പളളി ഷൗക്കത്തലി(34), പാങ്ങ് കണാരത്ത് റെയ്ഹാനത്ത്(29), മകന്‍ മുഹമ്മദ് ഷഹന്‍(ഏഴര), കുരുക്കോള്‍ കുന്നത്ത് ഹംസ(56), കരിപ്പോള്‍ തൂമ്പില്‍ ബദറുന്നീസ(35), കാവുംപുറം പാറപ്പുറത്തേതില്‍ ജമാല്‍(29), സഹോദരി സഫിയ(47), കല്‍പ്പകഞ്ചേരി മന്നാട്ടില്‍ കദീജ(48), മ കന്‍ മുഹമ്മദ് ഷാമില്‍(14), ആതവനാട് മനക്കാട്ടുതൊടി ദാവൂദിന്റെ ഭാര്യ ഷാഹിദ(27), മകള്‍ സിയാന ഷെറിന്‍(12), കരേക്കാട് നെല്ലിയാര്‍തൊടി റാഷിദ്(20), തിരൂര്‍ നിറമരുതൂര്‍ ഊരമ്പത്ത് നാസര്‍(44), വിളയൂര്‍ പൂന്തോട് ആയിഷ(59) എന്നിവര്‍ പരുക്കുകളോടെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.