കേരളത്തിന്റെ കൊട്ടാരവക ഭൂമി തമിഴ് നാട് കൈയ്യേറുന്നു

Posted on: July 4, 2014 11:14 am | Last updated: July 4, 2014 at 11:14 am

kuttalam kottaramകുറ്റാലം (തമിഴ് നാട് ): തമിഴ് നാട്ടില്‍ കേരളത്തിന്റെ ഉടമസ്ഥയിലുള്ള കൊണ്ടാരവക ഭൂമിയില്‍ തമിഴ് നാടിന്റെ കയ്യേറ്റം. തെങ്കാശി-ചെങ്കോട്ട ദേശിയ പാദയിലെപ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കുറ്റാലം വെള്ളച്ചാട്ടത്തിന് സമീപമുള്ള കോടികള്‍ വിലമതിക്കുന്ന കേരള സര്‍ക്കാരിന്റ ഉടമസ്ഥയിലുള്ള കുറ്റാലം കൊട്ടാരത്തിന്റെ 56.8 ഏക്കര്‍ ഭൂമിയിലാണ് കയ്യേറ്റം നടന്നിരിക്കുന്നത്. നിലവില്‍ പൊതുമരാമത്തിന്റെ അധീനതയിലാണ്‌കൊ്ട്ടാരവും അനുബന്ധ ഭൂസ്വത്തുക്കളും. എന്നാല്‍ ഇത് സംരക്ഷിക്കാതായതോടെയാണ് തമിഴ് നാട് റവന്യു വിഭാഗം ജണ്ഡകെട്ടി ഉടമസ്ഥവകാശം സ്ഥാപിച്ചിരിക്കുന്നത്. കൊട്ടാരഭൂമിയിലെ 55 ഏക്കര്‍ സ്ഥലം കാടുകയറി നശിച്ച നിലയിലാണ്. ഇതിന്റെ അതിര്‍ഥി നിര്‍ണ്ണയ രേഖകള്‍ പൊതുമരാമത്തിന്റെ കൈവശം കൃത്യമായി ഇല്ലാത്തത് കൈയ്യേറ്റം തടയുന്നത് തിരിച്ചടിയായിട്ടുണ്ട്. തമിഴ് റവന്യു വിഭാഗം സ്വത്ത് സംബന്ധിച്ച് വിവരാവകാശ രേഖ സമര്‍പ്പിച്ചാണ് കൊട്ടാരവക സ്വത്തുക്കളുടെ വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് സൂചന. കൈയ്യേറ്റ ഭൂമിയില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ സമുച്ചയം നിര്‍മ്മിക്കാനാണെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ കണക്കില്‍പ്പെടാത്ത ഏക്കറുകണക്കിന് സ്വത്തുക്കളാണ് കുറ്റാലത്തില്‍ ഉള്ളത്. എന്നാല്‍ ഇതിന് കൃത്യമായി രേഖകള്‍ ഇല്ലാത്തതുമൂലം ഇത് അന്യാധീനപ്പെട്ടിരിക്കുകയാണ്. തിരിവിതാം കൂര്‍ രാജവംശത്തിന്റെ ഉടമസ്ഥയിലായിരുന്ന കൊണ്ടാരവും മറ്റ് സ്വത്തുക്കളും രാജഭരണത്തിന് ശേഷം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. രാജഭരണ കാലത്ത് കെട്ടിയ ജണ്ഡകളും മറ്റും ഇടിച്ചു നിരത്തിയ ശേഷം തമിഴ് നാട് പുതിയ അതിര്‍ഥി നിര്‍ണയിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കേരളത്തിലെ ഉദ്യോഗ്ശഥര്‍ അറിഞ്ഞില്ലെന്ന മട്ടാണ്. സംരക്ഷിക്കപ്പെടേണ്ട കുറ്റാലം കൊട്ടാരം ഇപ്പോള്‍ ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ് . കൊട്ടരത്തിന് പുറമെ പാലസ് അനക്‌സ് ,ട്വിന്‍ ടൈപ്പ് കെട്ടിടം.അമ്മവക നാലുകെട്ട്.കൂലിലൈന്‍ കെട്ടിടം , സ്‌കോര്‍പിയോണ്‍ ഹാള്‍.ക്വാര്‍ട്ടേഴ്‌സ് ,കോട്ടേജ് 1,2,3 എന്നിങ്ങനെയുള്ള പതിനൊന്ന് കെട്ടിടസമുച്ചയവും നശിച്ച നിലയിലാണ്. ഇതിനോടുപ്പമുള്ള ഭൂമിയില്‍ സ്വകാര്യവ്യക്തികളും കെയ്യേറ്റം നടത്തിയിട്ടുണ്ട്.. കൊട്ടാരത്തിന്റെയും സ്വത്തുവകകളുടെയും മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പാലസ് സൂപ്രണ്ടിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ മാസത്തില്‍ ഒരിക്കല്‍ മാത്രമേ കൊട്ടാരത്തില്‍ എത്തുകയുള്ളു. കൊട്ടാരത്തിലെ വിലപിടിപ്പുള്ള തടിയില്‍ തീര്‍ത്ത ഉരുപ്പടികള്‍ പലതും മോഷ്ണം പോയ നിലയിലാണ്. അഞ്ചു സുരക്ഷാ ജീവനക്കാരുടെ ഒഴിവുള്ള ഇവിടെ ഒരു ജീവനക്കാരനെ മാത്രമേ നിയമിച്ചിട്ടുള്ളു.