ശശി തരൂരിനെതിരായ ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ടു

Posted on: July 2, 2014 1:32 pm | Last updated: July 3, 2014 at 12:00 am

shashi tharurന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശിതരൂര്‍ ആവശ്യപ്പെട്ടെന്ന ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ ഉത്തരവിട്ടു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എയിംസ് ഡയറക്ടറോട് ആവശ്യപ്പെട്ടു. ശശി തരൂരിനെതിരായി എയിംസ് അധികൃതരുടെ പരാതി ലഭിച്ചിരുന്നതായി കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രമന്ത്രിമാരായിരുന്ന ഗുലാം നബി ആസാദും ശശി തരൂരും സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതുമൂലം തനിക്ക് സത്യം വെളിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍.